ചി​ങ്ങോ​ലി ജ​യ​റാം വ​ധം: രണ്ടു പ്ര​തി​ക​ളും കു​റ്റ​ക്കാ​ർ, ശി​ക്ഷ നാളെ ​വി​ധി​ക്കും
Sunday, May 19, 2024 11:04 PM IST
മാ​വേ​ലി​ക്ക​ര: ചി​ങ്ങോ​ലി നെ​ടി​യാ​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജ​യ​റാ​മി​നെ (31) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​ര്‍. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി-3 ജ​ഡ്ജി എ​സ്.എ​സ്. സീ​ന നാളെ വി​ധി പ​റ​യും. ചി​ങ്ങോ​ലി 11-ാം വാ​ര്‍​ഡി​ല്‍ ത​റ​വേ​ലി​ക്ക​ക​ത്ത് പ​ടീ​റ്റ​തി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍ (36), ചി​ങ്ങോ​ലി ഏ​ഴാം വാ​ര്‍​ഡി​ല്‍ ക​ലേ​ഷ് ഭ​വ​ന​ത്തി​ല്‍ ക​ലേ​ഷ് (33) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. 2020 ജൂ​ലൈ 19ന് ​രാ​ത്രി 7.30 ന് ​ചി​ങ്ങോ​ലി പ​ഴ​യ വി​ല്ലേ​ജ് ഓ​ഫീ​സി​ന് വ​ട​ക്കു​ള്ള ബേ​ക്ക​റി​ക്കു മു​ന്നി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ജ​യ​റാ​മി​നെ ഹ​രി​കൃ​ഷ്ണ​ന്‍ ക​ത്തി​കൊ​ണ്ട് ഇ​ട​തു തു​ട​യി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി ക​ലേ​ഷ് കൊ​ല​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ച്ചെ​ന്നാണ് കേ​സ്. ജ​യ​റാ​മി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​രീ​ല​ക്കു​ള​ങ്ങ​ര സി​ഐ ആ​യി​രു​ന്ന എ​സ്.എ​ല്‍. അ​നി​ല്‍കു​മാ​റാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. ഒ​ളി​വി​ല്‍പോ​യ പ്ര​തി​ക​ളെ പ​ത്ത​നം​തി​ട്ട​യി​ലെ ബ​ന്ധു​വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു പി​ടി​കൂ​ടി. ക​ത്തി ഉ​പേ​ക്ഷി​ച്ച​ത് ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര​ക്ക് സ​മീ​പം ഫു​ട്പാ​ത്തി​ലാ​ണ്. ഓ​ല​യി​ട്ട് ക​ത്തി മ​റ​ച്ചു. ബൈ​ക്ക് പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു വീ​ട്ടി​ല്‍ ഒ​ളി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍ മൊ​ബൈ​ല്‍ വി​റ്റു. ബൈ​ക്കും ഫോ​ണും ക​ത്തി​യും പോലീ​സ് പി​ന്നീ​ട് ക​ണ്ടെ​ടു​ത്തു. കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യശേ​ഷം ശി​ക്ഷ​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് ഒ​ന്നു​മി​ല്ലെ​ന്ന നി​ഷേ​ധരൂ​പ​ത്തി​ലു​ള്ള മ​റു​പ​ടി​യാ​ണ് പ്ര​തി​ക​ള്‍ ന​ല്‍​കി​യ​ത്.

ജ​യ​റാ​മി​ന്‍റെ അ​മ്മ വി​ലാ​സി​നി​യും സ​ഹോ​ദ​ര​ന്‍ ജ​യ​മോ​നും വി​ധി കേ​ള്‍​ക്കാ​നാ​യി കോ​ട​തി​യി​ല്‍ വ​ന്നി​രു​ന്നു. 39 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി. ഹ​രി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യും പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സാ​ക്ഷി​യാ​യി. 64 രേ​ഖ​ക​ളും 14 തൊ​ണ്ടി മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി ഗ​വ. പ്ലീ​ഡ​ര്‍ ആ​ന്‍​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ. ​സ​ജി​കു​മാ​ര്‍ ഹാ​ജ​രാ​യി.

കൊല​പാ​ത​ക​ത്തി​നു കാ​ര​ണം ജോ​ലി​ക്കു വി​ളി​ക്കാ​ത്തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്കം

മാ​വേ​ലി​ക്ക​ര: ജോ​ലി​ക്ക് വി​ളി​ക്കാ​ത്ത​തി​നെച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ജ​യ​റാ​മി​ന്‍റെ കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത്. പ്ര​തി​ക​ളും ജ​യ​റാ​മും സു​ഹൃ​ത്തു​ക്ക​ളും നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ ബി​ജു, ജ​യ​റാ​മി​നെ വി​ളി​ക്കാ​തെ പ്ര​തി​ക​ളെ പ​ണി​ക്കു വി​ളി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​ഭ​വ​ത്തി​ന്‍റെ ത​ലേ​ന്നു ജ​യ​റാ​മും ബി​ജു​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തു ചോ​ദി​ക്കാ​നാ​ണ് ക​ത്തി​യു​മായി പ​ള്‍​സ​ര്‍ ബൈ​ക്കി​ല്‍ പ്ര​തി​ക​ള്‍ ജ​യ​റാ​മി​നെ തേ​ടി​യെ​ത്തി​യ​ത്.


ബൈ​ക്ക് ഓ​ടി​ച്ച ഹ​രി​കൃ​ഷ്ണ​നാ​ണ് ജ​യ​റാ​മി​നെ കു​ത്തി​യ​ത്. പി​ന്നി​ലി​രു​ന്ന ക​ലേ​ഷ് ഹ​രി​കൃ​ഷ്ണ​നോ​ട് അ​വ​നെ കൊ​ല്ലെടാ എ​ന്നു വി​ളി​ച്ചു പ​റ​ഞ്ഞു. റോ​ഡി​ല​ക്കി​റ​ങ്ങി​ച്ചെ​ന്ന ജ​യ​റാ​മി​ന്‍റെ ഇ​ട​തു​കാ​ലി​ന്‍റെ മു​ട്ടി​നു മു​ക​ളി​ല്‍ തു​ട​യു​ടെ ഇ​ട​തു​ഭാ​ഗ​ത്താ​ണ് കു​ത്തേ​റ്റ​ത്.

ഇ​ട​തുകാ​ല്‍ തു​ള​ച്ച ക​ത്തി വ​ല​തു​കാ​ലി​ല്‍ കു​ത്തി​ക്ക​യ​റി. ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഓ​ട്ടോ​യി​ല്‍ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​ലാ​സി​നി​യോ​ട് വി​ധി​യു​ടെ ക്രൂ​ര​ത;
മ​ക​ന്‍റെ​യും ഭ​ര്‍​ത്താ​വി​ന്‍റെ​യും കൊ​ല​പാ​ത​കം

മാ​വേ​ലി​ക്ക​ര: ഭ​ര്‍​ത്താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും ദു​ര്‍​മ​ര​ണ​ങ്ങ​ള്‍ കാ​ണേ​ണ്ടിവ​ന്ന വി​ലാ​സി​നി മാ​ന​സി​ക​​മാ​യി ത​ള​ര്‍​ന്ന നി​ല​യി​ലാ​ണ്. 2014 ഏ​പ്രി​ല്‍ 16നാ​ണ് ഭ​ര്‍​ത്താ​വ് വി​ക്ര​മ​ന്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്. രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി മം​ഗ​ല​ത്ത് കി​ഴ​ക്ക​തി​ല്‍ ഭു​വ​നച​ന്ദ്ര​ന്‍റെ മ​ക​ന്‍ അ​ജ​യ​ച​ന്ദ്ര​നും വി​ക്ര​മ​ന്‍റെ​യും വി​ലാ​സി​നി​യു​ടെ​യും ഇ​ള​യ മ​ക​ന്‍ ജ​യ​മോ​നും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. ജോ​ലി ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ല്‍ വ​രി​കയാ​യി​രു​ന്ന വി​ക്ര​മ​ന്‍ ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ടു. തു​ട​ര്‍​ന്ന് അ​ജ​യ​ച​ന്ദ്ര​ന്‍ വി​ക്ര​മ​നെ​യും ജ​യ​മോ​നെ​യും ക​ത്തികൊ​ണ്ട് കു​ത്തി. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെയും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വി​ക്ര​മ​ന്‍ മ​രി​ച്ചു. 58 സ്റ്റി​ച്ചു​ക​ള്‍ ജ​യ​മോന്‍റെ ശ​രീ​ര​ത്തി​ല്‍ ഇ​പ്പോ​ഴു​മു​ണ്ട്. അ​ജ​യ​ച​ന്ദ്ര​നെ പി​ന്നീ​ട് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു.

അ​ച്ഛ​ന് ബ​ലി​യി​ടാ​ന്‍ പോ​കു​ന്ന​തി​ന് ത​ലേ​ന്നാ​ണ് ജ​യ​റാം കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഭ​ര്‍​ത്താ​വും മൂ​ത്ത​മ​ക​നും പോ​യ​തോ​ടെ വി​ലാ​സി​നി മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്നു. വി​ലാ​സി​നി​യും മ​ക​ന്‍ ജ​യ​മോ​നും മാ​ത്ര​മാ​ണി​പ്പോ​ള്‍ വീ​ട്ടി​ല്‍. പ്രോ​സി​ക്യൂ​ഷ​നും പോലീ​സും ആ​ത്മാ​​ര്‍​ഥ​മാ​യി കേ​സ് ന​ട​ത്തി​യെ​ന്നും പ്ര​തി​ക​ള്‍​ക്ക് അ​ര്‍​ഹി​ച്ച ശി​ക്ഷ കി​ട്ടു​മെ​ന്നും വി​ലാ​സി​നി പ​റ​ഞ്ഞു.