കോണ്‍ഗ്രസിനെ തിരുത്താന്‍ യൂത്ത് കോണ്‍ഗ്രസിനാകണം: ഉണ്ണിത്താന്
1423669
Monday, May 20, 2024 1:12 AM IST
കാഞ്ഞങ്ങാട്: കോണ്‍ഗ്രസിന്റെ അപചയങ്ങള്‍ക്ക് കാരണമായ തെറ്റുകള്‍ തിരുത്താന്‍ ഉള്ള തിരുത്തല്‍ ശക്തിയായി മാറാന്‍ യൂത്ത്കോണ്‍ഗ്രസിന് കഴിയണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഹൊസ്ദുര്‍ഗ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് പാര്‍ട്ടിയില്‍ നേതൃത്വത്തിന്റെ തെറ്റുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് അതു തിരുത്തിയ യൂത്ത്കോണ്‍ഗ്രസ് നേതാക്കളാണ് പിന്നീട് പാര്‍ട്ടിയെ ധീരമായി മുന്നോട്ട് നയിച്ചത്.
രാജ്യത്ത് വര്‍ഗീയവിഭജനം നടപ്പിലാക്കുന്ന ബിജെപിക്കെതിരെ യുവാക്കള്‍ ശക്തമായ നേതൃ നിരയിലേക്ക് കടന്നുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് കെ. ആര്.കാര്ത്തികേയന് അധ്യക്ഷതവഹിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഡിസിസി വൈസ്പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍, സംഘടന ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ്, ജില്ലയുടെ ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.അബ്ദുള്‍ റഷീദ്, സംസ്ഥാന സെക്രട്ടറി സി.എം.ഉനൈസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജേഷ് തമ്പാന്, ഷോണി കെ.തോമസ്, അക്ഷയ എസ്.ബാലന്, രേഖ രതീഷ്, രഞ്ജുഷ, രജിത രാജന് എന്നിവര്‍ സംസാരിച്ചു.