തൃ​ശൂ​ർ അ​തി​രൂ​പ​താ​ദി​നം നാ​ളെ; അ​ഞ്ചു പേ​ർ​ക്ക് അ​വാ​ർ​ഡ്
Sunday, May 19, 2024 7:16 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ 137-ാം വാ​ർ​ഷി​കം അ​തി​രൂ​പ​താ​ദി​ന​മാ​യി നാ​ളെ കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​ഘോ​ഷി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച അ​ഞ്ചു​പേ​ർ​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്നു വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മു​ൻ വി​കാ​രി ജ​ന​റാ​ളും അ​ര​ണാ​ട്ടു​ക​ര പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ സി​സ്റ്റ​ർ ഡൊ​ണേ​റ്റ സി​എ​സ്‌​സി, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ബെ​റ്റ്സി തോ​മ​സ്, വൃ​ക്ക ദാ​നം​ചെ​യ്ത പേ​രാ​മം​ഗ​ലം സ്വ​ദേ​ശി കെ.​എ​ഫ്. ബ്ലെ​സ​ണ്‍, 72 വ​ർ​ഷം മെ​ത്രാ​സ​ന​ഭ​വ​ന​ത്തി​ൽ സേ​വ​നം​ചെ​യ്ത ലാ​സ​ർ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ​ക്കാ​ണ് അ​തി​രൂ​പ​താ അ​വാ​ർ​ഡു​ക​ൾ.

ഉ​ച്ച​യ്ക്കു ര​ണ്ടി​ന് അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള സ​മൂ​ഹ​ബ​ലി​യി​ലും നാ​ലി​നു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ലും അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള ര​ണ്ടാ​യി​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി എ​ന്നി​വ​ർ ദി​വ്യ​ബ​ലി​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​കും.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ​കൂ​ടി​യാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ലാ​ണു മു​ഖ്യാ​തി​ഥി. പു​ര​സ്കാ​ര​ജേ​താ​ക്ക​ൾ​ക്കു​ള്ള മം​ഗ​ള​പ​ത്ര​ങ്ങ​ൾ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര, മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, സി​സ്റ്റ​ർ സോ​ഫി പെ​രേ​പ്പാ​ട​ൻ, ഫാ. ​ജെ​യ്സ​ണ്‍ മാ​റോ​ക്കി എ​ന്നി​വ​ർ വാ​യി​ക്കും.

കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന​യി​ലെ പ​ത്ത് ഇ​ട​വ​ക​ക​ളാ​ണ് ആ​തി​ഥേ​യ​ർ. 137-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ പ്ര​തീ​കാ​ത്മ​ക​മാ​യി 137 അ​മ്മ​മാ​ർ പ​ര​ന്പ​രാ​ഗ​ത ക്രൈ​സ്ത​വ​വേ​ഷ​മാ​യ മു​ണ്ടും ച​ട്ട​യും അ​ണി​ഞ്ഞാ​ണ് അ​തി​ഥി​ക​ളെ വ​ര​വേ​ൽ​ക്കു​ക. കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന​യി​ലെ പ​ത്ത് ഇ​ട​വ​ക​ക​ളും ക​ലാ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ളം​ബ​ര​ജാ​ഥ നാ​ളെ രാ​വി​ലെ എ​ട്ട​ര​യ്ക്കു വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജോ​ജു ആ​ളൂ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജെ​യ്സ​ണ്‍ മാ​റോ​ക്കി, സെ​ക്ര​ട്ട​റി സി.​ജെ. ജ​യിം​സ്, ക​ണ്‍​വീ​ന​ർ സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ വി​നേ​ഷ് കൊ​ളേ​ങ്ങാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.