അതിരൂപത ദിനാഘോഷം: വിളംബരറാലി നടത്തി
1423643
Monday, May 20, 2024 1:11 AM IST
തൃശൂർ: അതിരൂപത 137-ാമതു ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിളംബര റാലി കൊട്ടേക്കാട് ഫൊറോനാ പള്ളി വികാരി ഫാ. ജോജു ആളൂർ ഫ്ലാഗ്ഓഫ് ചെയ്തു. ഫാ. ക്രിസ്റ്റോണ്‍ തേക്കാനത്ത്, സി.ജെ. ജയിംസ്, ഫ്രാൻസിസ് ഇമ്മട്ടി, സി.എൽ. ഇഗ്നേഷ്യസ്, നിസിൽ കെ. തോമസ്, ജിസോ ലോനപ്പൻ, തോമസ് വടക്കൻ, ഇമ്മാനുവൽ ഡേവിസ്, ടി.പി. റപ്പായി, ബാസ്റ്റിൻ പോൾ, പ്രിൻസ് ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.
കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയിൽ ഇന്നു നടക്കുന്ന ആഘോഷത്തോടനുബന്ധിച്ച് മുൻ വികാരി ജനറാളും അരണാട്ടുകര പള്ളി വികാരിയുമായ ഫാ. ജോർജ് എടക്കളത്തൂർ, ജൂബിലി മിഷൻ ആശുപത്രിയിലെ ആയുർവേദ ഡോക്ടർ സിസ്റ്റർ ഡൊണേറ്റ സിഎസ്സി, അമല മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഗൈനക്കോളജിസ്റ്റുമായ ഡോ. ബെറ്റ്സി തോമസ്, വൃക്ക ദാനംചെയ്ത പേരാമംഗലം സ്വദേശി കെ.എഫ്. ബ്ലെസണ്‍, 72 വർഷം മെത്രാസന ഭവനത്തിൽ സേവനം ചെയ്ത ലാസർ പാറക്കൽ എന്നിവർക്ക് അതിരൂപതാ അവാർഡുകൾ സമ്മാനിക്കും.
ഉച്ചയ്ക്കു രണ്ടിന് അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയിലും നാലിനുള്ള പൊതുസമ്മേളനത്തിലും അതിരൂപതയിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള രണ്ടായിരം പ്രതിനിധികൾ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ സിബിസിഐ അധ്യക്ഷൻകൂടിയായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ ജേക്കബ് തൂങ്കുഴി എന്നിവർ ദിവ്യബലിയിൽ സഹകാർമികരാകും. കോതമംഗലം രൂപതാ വികാരി ജനറൽ മോണ്‍ പയസ് മലേക്കണ്ടത്തിലാണു മുഖ്യാതിഥി.