പേരാമംഗലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചു
1423134
Friday, May 17, 2024 11:18 PM IST
പേരാമംഗലം: മുണ്ടൂർ പെരിങ്ങന്നൂർ സ്വദേശി കീഴൂട്ട് വീട്ടിൽ വിജയൻ ഭാര്യ രാധ (63) കാറിടിച്ച് മരിച്ചു.
ഇന്നലെ വൈകുന്നേരം ആറോടെ പേരാമംഗലം ഖാദിയിലെ ജീവനക്കാരിയായ രാധ ജോലി കഴിഞ്ഞ് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാധയെ മറ്റൊരു വാഹനത്തിൽ ഉടനെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏക മകൾ: രജിത. മരുമകൻ: അജി.