ക്രൈസ്റ്റ് കോളജും പുതുച്ചേരി ജെഎഎല്‍ ട്രസ്റ്റും ധാരണാപത്രം ഒപ്പിട്ടു
1423680
Monday, May 20, 2024 1:48 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും പുതുച്ചേരിയിലെ പ്രശസ്തമായ ജെഎഎല്‍ ഫൌണ്ടേഷനും ധാരണാപത്രം ഒപ്പിട്ടു. കോളജിന് വേണ്ടി പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയും ജെഎഎല്‍ ഫൌണ്ടേഷനു വേണ്ടി എല്‍. സതീഷും ധാരണാപത്രം ഒപ്പിട്ടു കൈമാറി.
ധാരണ പ്രകാരം സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് പുതുച്ചേരിയില്‍ ഇന്റേണ്‍ഷിപ്പ്, പ്രോജക്ട് വര്‍ക്കുകള്‍, പഠനം എന്നിവ നടത്താം. വിദ്യാര്‍ഥികള്‍ക്ക് ബിരുദത്തിന് ശേഷം തൊഴില്‍ നേടുന്നതിനും സഹകരണം സഹാ യകമാകും.
വിദ്യാര്‍ഥികള്‍ക്ക് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ ആയി മാറുന്നതിനുള്ള പരിശീലനവും, കമ്യൂണിറ്റി എന്‍ഗേജ്മെന്റിന് അവസരവും ജെഎഎല്‍ ഫൌണ്ടേഷനു കീഴില്‍ ലഭിക്കും.
ചടങ്ങില്‍ അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്തന്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. അജീഷ് ജോര്‍ജ്, പ്രഫ. എന്‍.എസ്. സൈജിത് എന്നിവര്‍ പങ്കെടുത്തു.