ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ്
1423204
Saturday, May 18, 2024 1:39 AM IST
തീം സോംഗ് പ്രകാശനം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ തീം സോംഗ് പ്രകാശനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, കത്തിഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ദിവ്യകാരുണ്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍, ജോയിന്റ് കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, ഫാ. റിജു ആലപ്പാട്ട്, ഫാ. ജില്‍സണ്‍ പയ്യപ്പിള്ളി, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
ഷോര്‍ട്ട്ഫിലിം
പ്രകാശനംചെയ്തു
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട്ട്ഫിലിം പ്രകാശനംചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകശനം നിര്‍വഹിച്ചു.
രൂപതാമന്ദിരത്തില് നടന്ന ചടങ്ങില്‍ സംവിധായകന് പ്രിന്‍സ് ഡേവിസ് തെക്കൂടന്‍, കാമറാമാന് അഖില്‍ റാഫേല്‍, ഷോണി തെക്കൂടന്‍, നിര്‍മാതാവ് ആനി ഡേവിസ് എന്നിവര്‍ സന്നിഹിതരായി
വാഹന പാര്‍ക്കിംഗ്
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍വരുന്ന വാഹനങ്ങളുടെ നിയന്ത്രണ ക്രമീകരണങ്ങള്‍:
മാള മേഖലയില്‍നിന്നുവരുന്ന വാഹനങ്ങള്‍ സെന്റ് ജോസഫ് കോളജ് പരിസരത്ത് പാര്‍ക്ക് ചെയ്യണം. ചാലക്കുടി മേഖലയില്‍നിന്നും വരുന്ന വാഹനങ്ങള്‍ ഡോണ്‍ ബോസ്കോ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മതിലകം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ചന്തക്കുന്ന് മൂന്നുപിടിക വഴിയിലൂടെ കത്തീഡ്രല്‍ കണ്വന്ഷന് സെന്ററിന്റെ പുറകിലുള്ള ഗ്രൗണ്ടിലും ഇരിങ്ങാലക്കുട ഫൊറോനയിലെ വാഹനങ്ങള്‍ കൊല്ലാട്ടി അമ്പല ഗ്രൗണ്ടിലും കല്‍പ്പറമ്പ് ഫെറോനയിലെ വാഹനങ്ങള്‍ സെന്റ് ജോസഫ് കോളജ് പരിസരത്തും പാര്‍ക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
പറപ്പൂക്കര ഫൊറോനയില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് തൃശൂര്‍, കൊടുങ്ങല്ലൂര്‍ റോഡിലൂടെ പുതകുളം ഗ്രൗണ്ടിലും ബൈപാസ് റോഡിന്റെ വശങ്ങളിലുമാണ് പാര്‍ക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.
നാളെ രാവിലെ 9.30 മുതല്‍ 10.30 വരെയും വൈകീട്ട് നാല് മുതല്‍ 6.30 വരെയും ഠാണാ, ചന്തക്കുന്ന് ഭാഗത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കും.