മാളയിൽ അരവിന്ദസ്മരണ നടത്തി
1423548
Sunday, May 19, 2024 7:15 AM IST
മാള: മാള അരവിന്ദന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ യോഗം അരവിന്ദസ്മരണ 2024 നടത്തി. അഡ്വ. വി.ആർ. സുനിൽകുമാർ എം എൽഎ ഉദ്ഘാടനം ചെയ്തു.
മാള അരവിന്ദൻ ഫൗണ്ടേഷൻ പ്രസിഡന്റ്് ഡോ. രാജു ഡേവീസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. സിനിമാ താരം ഇന്ദ്രൻസ് മുഖ്യാതിഥിയായിരുന്നു.നാടക സംഗീത സംവിധാനരംഗത്ത് രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയ അനിൽ മാളയെ ചടങ്ങിൽ ആദരിച്ചു.
മാള, കുഴൂർ, പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ബാബു, സാജൻ കൊടിയൻ, ഡെയ്സി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോഗുൽനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എ. അഷറഫ്, നിത ജോഷി, ഷാൻ്റി ജോസഫ് തട്ടകത്ത്, അബ്ബാസ് മാള എന്നിവർ സംസാരിച്ചു.