തരകന്‍സ് ഹൈസ്കൂൾ 1978 ബാച്ച് വിദ്യാര്‍ഥിസംഗമം കൊടൈക്കനാലില്‍
1423200
Saturday, May 18, 2024 1:39 AM IST
തൃശൂര്‍: അരണാട്ടുകര തരകന്‍സ് ഹൈസ്കൂളിലെ 1978 എസ്എസ്എൽസി ബാച്ച് 46 വര്‍ഷങ്ങള്‍ക്കുശേഷം കൊടൈക്കനാലിലെ ഗോപു നന്തിലത്തിന്റെ വില്ലയില്‍ വീണ്ടും ഒത്തുചേര്‍ന്നു.
പൂര്‍വവിദ്യാര്‍ഥികളായ ഗോപു നന്തിലത്ത്, ഫാ. ഡേവിസ് ചിറമ്മല്‍, മുന്‍ വികാരി ജനറാൾ ഫാ. ജോര്‍ജ് കോമ്പാറ, മുന്‍ കൗണ്‍സിലര്‍ ഫ്രാന്‍സിസ് തേറാട്ടില്‍, കെ.ടി. ജോസ്, പോള്‍സണ്‍ കാട, സി.ഐ. ജോസ്, ഡോ. ജോണ്സണ് കണ്ണൂക്കാടന്‍ തുടങ്ങി 40പേര് സംഗമത്തില്‍ പങ്കെടുത്തു. ബാച്ചിലെ ആര്‍ക്കും ജീവിതത്തിനും ചികിത്സയ്ക്കും ഒരു പ്രയാസവും ഉണ്ടാകാതിരിക്കാന്‍ ഇന്‍ഷ്വറന്‍സ് പദ്ധതിക്കും സാമ്പത്തികസഹായപദ്ധതിക്കും രൂപം കൊടുത്തു.