ദേവാലയങ്ങളില്‍ തിരുനാൾ ആഘോഷിച്ചു
1423676
Monday, May 20, 2024 1:47 AM IST
പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ
തീർഥകേന്ദ്രം
ദേവാലയത്തില്‍ പന്തക്കു സ്ത തിരുനാൾ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്തു. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ എന്നിവർ സഹകാർമികരായിരുന്നു. വിശ്വാസപരിശീലന പ്രിൻസിപ്പൽ കെ.കെ. റോബിൻ, സിമി ഫ്രാൻസിസ്, ഡെൻസി റിജോ, വിൻസി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.
ചിറ്റാട്ടുകര സെന്റ്
സെബാസ്റ്റ്യൻസ് ദേവാലയം
ഇടവകയിലെ വിശുദ്ധ ജോൺ നെപുംസ്യാന്റെയും വിശുദ്ധ മത്തായി ശ്ലീഹായുടെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. വികാരി ഫാ. വിൽസൻ പിടിയത്ത് കൊടിയേറ്റ് നിർവഹിച്ചു.
സഹവികാരി ഫാ. ജെയ്സൺ പുതുപ്പള്ളിൽ, ട്രസ്റ്റിമാരായ പി.ജെ. ലിയോ, പി.കെ. ആന്റണി, പി. വി. പിയൂസ്, തിരുനാൾ ജനറൽ കൺവീനർ സി.ഡി. ജോജു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി.
25, 26 തിയതികളിലാണു തിരുനാൾ. 26ന് സൗജന്യ ഊട്ടും ഉണ്ടായിരിക്കും.
ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് ദേവാലയം
ഇടവക മധ്യസ്ഥയായ വിശുദ്ധ റീത്തായുടെ ഊട്ടുതിരുനാൾ ആഘോഷിച്ചു. ആഘോഷമായ പാട്ട് കുർബാനയ്ക്ക് ഫാ. ജൂലിയസ് അറയ്ക്കൽ മുഖ്യകാർമികാനായി. ഫാ. ആന്റണി മണ്ണുമ്മൽ തിരുനാൾ സന്ദേശംനൽകി.
വികാരി ഫാ. ജോളി ചിറമ്മൽ, കൈക്കാരന്മാരായ കെ.ജെ. സെബാസ്റ്റ്യൻ, ആൽബർട്ട് ലൂയിസ്, ബിജു വർഗീസ്, ജനറൽ കൺവീനർ ബാബു ജോസഫ്, തുടങ്ങിയവർ തിരുനാളിനു നേതൃത്വം നൽകി.