അ​ൾ​ത്താ​രബാ​ല​ക​ർ തി​രു​സ​ഭ​യു​ടെ സ​ന്തോ​ഷം: ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ
Saturday, May 18, 2024 1:39 AM IST
കോ​ട്ട​പ്പു​റം: അ​ൾ​ത്താ​രബാ​ല​ന്മാ​രാ​യ കു​ട്ടി​ക​ൾ തി​രു​സ​ഭ​യു​ടെ സ​ന്തോ​ഷ​വും പ്ര​തീ​ക്ഷ​യു​മാ​ണെ​ന്ന് കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ അ​ൾ​ത്താ​രബാ​ല​​ന്മാ​രു​ടെ സം​ഗ​മ​ത്തി​ല്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ട്ട​പ്പു​റം വി​കാ​സ് ആ​ൽ​ബെ​ർ​ട്ടൈ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി​ ജ​ന​റാ​ള്‌ റോ​ബി ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ തോ​മ​സ് ക​ള​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പി​ആ​ർ​ഒ ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി, ഫാ. ​വി​ൻ കു​രി​ശി​ങ്ക​ൽ, ഫാ. ​ആ​ന്‍റെ​ൺ ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ൽ, ബ്ര​ദ​ർ സ്റ്റി​വി​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഫാ. ​ആ​ൻ​സ് പ​ല്ലി​ശേ​രി, അ​ൾ​ത്താ​രബാ​ല​സം​ഘം ഡ​യ​റ​ക്ട​ർ ഫാ. ​സി​ന്‍റോ കു​ര്യാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റി​ല​ധി​കം അ​ൾ​ത്താ​രബാ​ല​ന്മാ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.