പ്രവാസി പുഴയരികില്‍ മരിച്ച നിലയില്‍
1423630
Sunday, May 19, 2024 11:27 PM IST
മഞ്ചേരി: പ്രവാസിയെ പുഴയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി അച്ചിപ്പിലാക്കല്‍ തച്ചങ്ങോടന്‍ നൗഷാദലി (48) യാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കടലുണ്ടി പുഴയില്‍ മീന്‍പിടിക്കുന്നതിനായി പോയതായിരുന്നു. ആനക്കയം പെരിമ്പലം റോഡ് പുഴക്കടവില്‍ മീന്‍ പിടിച്ചുകൊണ്ടിരിക്കെ രക്തസമ്മര്‍ദ്ദം വന്ന് വീണതാണെന്നു കരുതുന്നു.
ഇന്നലെ രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി പാലക്കുളം ജുമാമസ്ജിദില്‍ കബറടക്കി. ഭാര്യ: ചേനാട്ടുകുഴിയില്‍ ജമീല. മക്കള്‍ : നൗഷിദ പര്വ്വീന്, നിഷാദ് ബാബു, നജ മറിയം, നൂഹ ഫാത്തിമ. മരുമകന് : ഷഫീഖ് (എടവണ്ണ). പിതാവ്: പരേതനായ കോയക്കുട്ടി. മാതാവ്: ഇത്തിക്കുട്ടി.സഹോദരങ്ങള്‍: അഹമ്മദ് ഫൈസല്‍, സൗദ.