ചിറയത്ത് തെക്കൂടൻ കുടുംബസംഗമം നടന്നു
1423681
Monday, May 20, 2024 1:48 AM IST
മരത്താക്കര: ചിറയത്ത് തെക്കൂടൻ കുടുംബസംഗമം മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ നടത്തി. മുളയം ഹോം ഓഫ് ലവ് ഡയക്ടർ റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി പ്രസിഡന്റ് ടി.പി. വിൽസണ്‍, മരത്താക്കര പള്ളി വികാരി ഫാ. ജോബ് വടക്കൻ, ഫാ. ജോണ്സണ് തെക്കൂടൻ സിഎംഐ (സീനിയർ), ഫാ. ജസ്റ്റിൻ തെക്കൂടൻ സിഎംഐ, ഫാ. ജോണ്സണ് തെക്കൂടൻ സിഎംഐ (ജൂണിയർ), വിവിധ മേഖലാ കമ്മിറ്റി പ്രസിഡന്റുമാരായ ടി.പി. ഫ്രാൻസിസ്, ടി.എ. റെന്നി, ടി.എൽ. ഡേവിസ്, ആന്റോ തെക്കൂടൻ, സെക്രട്ടറി പ്രബിൻ ടി. പോൾ, ട്രഷറർ ടി.ഒ. ജോണ്‍, ടി.എൽ. ജോണ്‍, പ്രോഗ്രാം കണ്‍വീനർ ടി.ഐ. ലോറൻസ് എന്നിവർ പ്രസംഗിച്ചു.
വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. മരത്താക്കര പള്ളിയിൽ പരേതർക്കുവേണ്ടിയുള്ള അനുസ്മരണ ദിവ്യബലിയും പ്രാർഥനകളും നടത്തി. കരുവന്നൂർ, മരത്താക്കര, മാപ്രാണം, കല്ലംകുന്ന്, വരന്തരപ്പിള്ളി, ചെങ്ങാലൂർ എന്നിവിടങ്ങളിൽനിന്ന് ഇരുന്നൂറോളം കുടുംബാംഗങ്ങൾ രാവിലെ 10 മുതൽ വൈകീട്ടു നാലുവരെയുള്ള പരിപാടികളിൽ പങ്കെടുത്തു.