വെറ്റിലപ്പാറയിൽ തോട്ടിൽ ചീങ്കണ്ണിക്കുഞ്ഞ്
1423004
Friday, May 17, 2024 1:29 AM IST
അതിരപ്പിള്ളി: വെറ്റിലപ്പാറ വരടക്കയത്തു തോട്ടിൽ ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടെത്തി. വെറ്റിലപ്പാറ ജംഗ്ഷനു സമീപം തോട്ടിലൂടെയാണ് കുഞ്ഞുങ്ങൾ ജനവാസമേഖലയിൽ എത്തിയത്. ഇന്നലെ രാവിലെയാണ് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനുസമീപം ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടത്. വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ട് ദൃശ്യങ്ങളും പകർത്തി.ചാലക്കുടിപ്പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ വ്യാപകമായി ചീങ്കണ്ണിക്കുഞ്ഞുങ്ങളെ കാണുന്നതായി നാട്ടുകാർ പറയുന്നു.