കൊച്ചിൻ ദേവസ്വം ബോർഡിൽ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു തുടക്കം
1423210
Saturday, May 18, 2024 1:39 AM IST
തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി ഉദ്ഘാടനം പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നന്പർ കാർഡുകൾ നൽകി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ നിർവഹിച്ചു. ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മീഷണർ സി. അനിൽകുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, അസിസ്റ്റന്റ് കമ്മീഷണർ എം. കൃഷ്ണൻ, ലോ ഓഫീസർ ഷൈമോൾ സി. വാസു, സിസ്റ്റം മാനേജർ രോഷ്നി തുടങ്ങിയവർ പങ്കെടുത്തു.
2013 ഏപ്രിൽ ഒന്നുമുതൽ ജോലിയിൽ പ്രവേശിച്ചവരെയാണു പദ്ധതിയിൽ ഉൾപ്പെടുത്തിയത്.