പുന്നത്തൂർ കോവിലകം പൊളിച്ചുപണിയുന്നു
1423686
Monday, May 20, 2024 1:48 AM IST
ഗുരുവായൂർ: ദേവസ്വത്തിന്റെ ആനക്കോട്ട സ്ഥിതിചെയ്യുന്ന പുന്നത്തൂർ കോവിലകം പൊളിച്ചുപണിയുന്നു. രണ്ടു ദശാബ്ദത്തിലേറെയായി ജീർണാവസ്ഥയിലായിരുന്ന പുന്നത്തൂർ കോവിലകം പുന്നത്തൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു.
1975ൽ 9.75 ഏക്കർ സ്ഥലം ഉൾപ്പെടെ 1.6 ലക്ഷത്തിനാണ് കോവിലകം ദേവസ്വത്തിന് നൽകിയത്. കോട്ടയിൽ നിലനിൽക്കുന്ന രണ്ട് ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിന് 25,000 രൂപ കോവിലകം ദേവസ്വത്തിന് നൽകിയിരുന്നതായും പറയുന്നു. നാലുകെട്ട്, നടുമുറ്റം, നാടകശാല എന്നിവയുള്ള കോവിലകമാണ് പുതുക്കി പണിയുന്നത്.
ഇതിൽ നാടകശാല കാൽനൂറ്റാണ്ടുമുമ്പ് തകർന്നുവീണു. 2021ൽ 5.38 കോടിക്ക് തയാറാക്കിയ വിശദമായ പദ്ധതിരേഖ പ്രകാരമാണ് കോവിലകം പൊളിച്ചുപണിയുന്നത്. കോവിലകത്തിൻന്റെ തനിമ നിലനിർത്തി പണികൾ വഴിപാടായി സമർപ്പിക്കുന്നത് തമിഴ്നാട് സ്വദേശിയായ ഭക്തനാണ്. നാളെ രാവിലെ പണികൾ ആരംഭിക്കും.