റെയിൽവേ സമരത്തിന്റെ 50-ാം വാർഷികം ആചരിച്ചു
1423646
Monday, May 20, 2024 1:11 AM IST
തൃശൂർ: അരനൂറ്റാണ്ടു മുന്പ് ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ റെയിൽവേ ഫെഡറേഷൻ നടത്തിയ 25 ദിവസം നീണ്ടുനിന്ന അഖിലേന്ത്യ റെയിൽവേ സമരത്തിന്റെ 50-ാം വാർഷികം എച്ച്എംഎസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
റെയിൽവേ സമരനായകനും മധ്യപ്രദേശ് മുൻ എംഎൽഎയുമായ റെഗു താക്കൂർ ഉദ്ഘാടനം ചെയ്തു. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ചേർന്ന സമ്മേളനത്തിനു മുന്നോടിയായി എസ്ആർഎംയു തിരുവനന്തപുരം ഡിവിഷണൽ സെക്രട്ടറി എസ്. ഗോപികൃഷ്ണ പതാക ഉയർത്തി. എച്ച്എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു അധ്യക്ഷത വഹിച്ചു.
എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി എ. ഷാനവാസ്, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ജോഷി, ഡേവിസ് വില്ലേടത്തുകാരൻ, പി.എം. ഷംസുദീൻ, എം.എൻ. സുരേഷ്, രാഹുൽ വി. നായർ, ലോഹിയ വിചാരവേദി സംസ്ഥാന പ്രസിഡന്റ് ഇ.കെ. ശ്രീനിവാസൻ, അഡ്വ. പി. റെജിനാർക് എന്നിവർ പ്രസംഗിച്ചു.