വെളിയത്ത് പയ്യപ്പിളളി കുടുംബട്രസ്റ്റ് വാർഷികം
1423683
Monday, May 20, 2024 1:48 AM IST
കൊരട്ടി: വെളിയത്ത് പയ്യപ്പിളളി കുടുംബട്രസ്റ്റ് വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോസ് ഇടശേരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് വി.ജി.പോൾ അധ്യക്ഷനായി. അങ്കമാലി സെന്റ് ആൻസ് കോളജ് ചെയർമാനും അമല ഫെലോഷിപ്പ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റുമായ ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഡയറക്ടറിയുടെ പ്രകാശനവും നടന്നു. പൊതുരംഗത്തും വിവിധ മേഖലകളിലും മികവ് പുലർത്തിയവരെയും സീനിയർ ദമ്പതികളെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി.ബിജു ആദരിച്ചു.
വിദ്യാഭ്യാസ, കലാ - കായിക രംഗങ്ങളിൽ മികച്ച വിജയം നേടിയവരെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചാക്കപ്പൻ പോളും ഡാലി ജോയും ആദരിച്ചു. വി.കെ.ജോസ്, വി.ടി.ഷാജൻ, ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: വി.പി.സെബാസ്റ്റ്യൻ (പ്രസിഡന്റ്്), ജെയ്സൺ സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻ്റ്), ജിജി സാബു (സെക്രട്ടറി), സജി ജോർജ് (ജോയിന്റ്് സെക്രട്ടറി), വി.ഒ.തോമസ് (ട്രഷറർ).