ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
1423208
Saturday, May 18, 2024 1:39 AM IST
പേരാമംഗലം: പാർട്ട്ടൈം ഓൺലൈൻ ജോലി നൽകാമെന്നും അതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്നുമുള്ള പരസ്യം ഫേസ്ബുക്ക് വഴി നൽകി പലരെയും ആകർഷിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പേരാമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറം സ്വദേശികളായ ദിൽഷാദ് അലി(22), മുഹമ്മദ് ബാസിൽ( 22) എന്നിവരെയാണ് പേരാമംഗലം എസ്എച്ച്ഒ ഹരീഷ് ജെയിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മലപ്പുറത്തുനിന്നും അറസ്റ്റുചെയ്തത്.
അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ഫയാസ്, എസ്സിപിഒമാരായ ബിൻ, ബിനോയ്, സിപിഒമാരായ ആവർശി, വിനീത് എന്നിവരുമുണ്ടായിരുന്നു.