‘അമ്മ മാലാഖ' പ്രകാശനം ചെയ്തു
1423677
Monday, May 20, 2024 1:47 AM IST
തൃശൂർ: സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന അമ്മ മാലാഖ എന്ന പുസ്തകത്തിന്റെ പ്രകാശനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.
തന്റെ മരണത്തിന് ഒരുങ്ങുന്പോഴും മക്കൾക്കു വിശ്വാസം പകർന്നു നൽകിയ ധീരയായ അമ്മയാണ് സപ്ന ട്രേസിയെന്നു മാർ ടോണി നീലങ്കാവിൽ പറഞ്ഞു. തൃശൂർ അതിരൂപത ഫാമിലി അപ്പോസ്തൊലേറ്റ് സെന്ററിൽ നടന്ന ലക്സ് ദോമൂസ് സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.
ലീജിയണ്‍ ഓഫ് അപ്പസ്തോലിക് ഫാമിലീസിന്റെ സഹകരണത്തോടെ കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസാണ് അമ്മ മാലാഖ പ്രസിദ്ധീകരിച്ചത്. എ.ഡി. ഷാജു - ജോജിമോൾ ദന്പതികളാണു രചന. ലോഫ് മീഡിയ മിനിസ്ട്രി എഡിറ്റിംഗ് നിർവഹിച്ചു.