മാവില്‍നിന്ന് വീണ് വയോധികൻ മരിച്ചു
1423628
Sunday, May 19, 2024 11:24 PM IST
കല്ലൂർ: മാങ്ങ പൊട്ടിക്കുന്നതിനിടെ മാവില്‍നിന്ന് വീണ് വയോധികൻ മരിച്ചു. കല്ലൂര്‍ മാവിന്‍ചുവട് കാവില്‍ വീട്ടില്‍ ഫ്രാന്‍സിസ്(63) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡരികിലെ മാവിൽനിന്ന് കാൽതെന്നി റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ആലീസ്. ഭാര്യ: മരിയ, അനൂപ്, ചിന്നു.