എൻ.കെ. ദേശത്തെ അനുസ്മരിച്ചു
1544132
Monday, April 21, 2025 5:04 AM IST
നെടുന്പാശേരി: ദേശം ചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്രാമയാനം പരിപാടിയുടെ ഏഴാംദിവസം എൻ.കെ. ദേശം അനുസ്മരണപരിപാടി സംഘടിപ്പിച്ചു.
ദേശികം എന്ന പേരിൽ നടത്തിയ പരിപാടി ഗാന്ധികലാകേന്ദ്രം ഡയറക്ടർ എൻ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു.
വേണു വി. ദേശം , എസ്. കൃഷ്ണൻകുട്ടി, കൃഷ്ണൻ കുരൂർ, രാധിക സന്തോഷ്, കെ.ആർ. സുമാദേവി, ടി. ശാന്താമണി, പി.ആർ. രാജേഷ്, ലത ഗംഗാധരൻ എന്നിവർ സംസാരിച്ചു.
തുടർന്ന് വാഴക്കുളം കാവ്യകലാകേന്ദ്രത്തിന്റെ അക്ഷരശ്ലോക കാവ്യകേളീ സദസ് നടന്നു.