ആലുവ മണപ്പുറത്ത് വീണ്ടും കഞ്ചാവു ചെടി
1548861
Thursday, May 8, 2025 4:13 AM IST
ആലുവ: ശിവരാത്രി മണപ്പുറത്ത് വീണ്ടും കഞ്ചാവു ചെടി കണ്ടെത്തി. ഇന്നലെ ശിവരാത്രി നടപ്പാലത്തിനിടയിലാണ് കഞ്ചാവ് ചെടി വളർന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഒമ്പതോളം കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവ് കണ്ടെത്തിയിരിക്കുന്നത്.
പെരിയാറിലൂടെ ഒഴുകി ശിവരാത്രി നടപ്പാലത്തിനടിയിൽ വന്നടിയുന്ന വിറകുകൾ ശേഖരിക്കാൻ വന്നവരാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പാലത്തിനടിയിൽ തമ്പടിക്കുന്നവർ ഉപേക്ഷിച്ച കഞ്ചാവ് തരികളിൽ നിന്ന് സ്വാഭാവികമായി ചെടി വളർന്നതാണോയെന്നും പരിശോധിക്കുന്നുണ്ട്.
എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മണപ്പുറത്തെ കുട്ടിവനത്തിൽ ഇന്നലെയും പരിശോധന നടത്തി.