ഡാമുകളുടെ സുരക്ഷ: സായുധ പോലീസിനെ വിന്യസിച്ചു
1548863
Thursday, May 8, 2025 4:13 AM IST
കോതമംഗലം: രാജ്യത്ത് യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇടമലയാർ, ഭൂതത്താൻകെട്ട് ഡാമുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സായുധ പോലീസിനെ വിന്യസിച്ചു. പോലീസ് നിരീക്ഷണവും ശക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് സായുധ പോലീസ് സ്ഥലത്തെത്തിയത്.
ഇടമലയാർ ഡാം പരിസരത്തേക്ക് പുറമെ നിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ഇടമലയാർ ഡാമിന് മുകളിലൂടെ റോഡിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് ഭാഗത്ത് എകെ 47 തോക്കുകളുമായും ഭൂതത്താൻകെട്ട് ഡാം പ്രവേശന കവാടത്തിൽ റൈഫിളുമായാണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്. ഭൂതത്താൻകെട്ടിൽ ഡാം പരിസരത്തേക്കും ബോട്ട് സർവീസ് നടത്തുന്ന മേഖലയിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.