കേരള കോണ്‍ഗ്രസ് ജില്ലാ സമ്മേളനം 21 മുതൽ
1548857
Thursday, May 8, 2025 4:13 AM IST
കൊച്ചി: കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ സമ്മേളനം ഈ മാസം 21, 22, 23 തീയതികളിലായി എറണാകുളത്ത് നടത്തുവാന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. സെമിനാറുകള്‍, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഇടതുപക്ഷ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ 20ന് വഞ്ചന ദിനമായി ആചരിക്കുവാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ അഹമ്മദ് തോട്ടത്തില്‍, സേവി കുരിശുവീട്ടില്‍, ഷൈസണ്‍ മാങ്കുഴ, ജിസണ് ജോര്‍ജ്, വിനോദ് തമ്പി, സി.കെ. സത്യന്, ബേബി വട്ടാക്കുന്നേല്, ചന്ദ്രശേഖരന് നായര്‍, ബോബി കുറുപ്പത്ത്, ജേക്കബ് കളപ്പറമ്പത്ത്, അലികുഞ്ഞ്, കെ.കെ. ഷംസു, രാജു വടക്കേക്കര, ജോബ് പുതീരിക്കല്, ജോസ് മാണിക്യത്താന്‍, ജോഷ്വ തായങ്കേരി,
എം.പി. ഫ്രാന്‍സിസ്, ആന്റണി മാഞ്ഞൂരാന്, പി.വി. തോമസ്, സാബു മറ്റകുഴി, റോഷന് ചാക്കപ്പന്, എം.പി. ജോസഫ്, ബേബി ഈരത്തറ, റെഡ് സ്റ്റാന്‍ലി, അജിത്ത് ജോര്‍ജ്, മാത്യു റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.