ഇഷ്ടികയ്ക്കുള്ള ഇടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
1548860
Thursday, May 8, 2025 4:13 AM IST
പള്ളുരുത്തി: അജ്ഞാതന്റെ ഇഷ്ടിക കൊണ്ടുള്ള ഇടിയേറ്റ് ഇടക്കൊച്ചിയിൽ വീട്ടമ്മയ്ക്ക് പരിക്ക്. ഇടക്കൊച്ചി കൈതവളപ്പിൽ ലൈനിൽ മരോട്ടിപ്പറമ്പിൽ ഓമന പ്രഭാകരന് (65) ഇഷ്ടിക കൊണ്ട് അടിയിൽ ചെവിക്ക് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സ തേടിയ ഇവർക്ക് കേൾവിക്ക് തകരാറുള്ളതായി പരിശോധനയിൽ ഡോക്ടർ പറഞ്ഞു.
ചൊഴാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. വീട്ടിൽ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയ ഇവരെ അടുക്കള വഴി എത്തിയയാൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രണ്ടായി പൊട്ടിയ ഇഷ്ടിക മുറ്റത്ത് ഉപേക്ഷിച്ച് അക്രമി കടന്നു കളഞ്ഞു.
അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനായിട്ടില്ല.സംഭവത്തിൽ പള്ളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.