നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എട്ടു കിലോ കഞ്ചാവ്
1548862
Thursday, May 8, 2025 4:13 AM IST
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 7.838 കിലോ കഞ്ചാവ് കണ്ടെത്തി. ചൊവ്വാഴ്ച രാത്രി കോട്ടയം ഭാഗത്തേക്കുള്ള ട്രെയിന്‍ കടന്നുപോയതിന് പിന്നാലെ എറണാകുളം റെയില്‍വേ പോലീസ് എസ്ഐ ഇ.കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ മധ്യഭാഗത്തായി കഞ്ചാവ് കണ്ടെത്തിയത്. ട്രാവല്‍ ബാഗില്‍ മൂന്ന് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പ്ലാറ്റ്ഫോമില്‍ പോലീസ് സംഘത്തെ കണ്ടപ്പോള്‍ കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് പ്രതികള്‍ കടന്നതാകാം എന്നാണ് സംശയിക്കുന്നത്. ഈ ഭാഗത്ത് സിസി ടിവി ഇല്ലാത്തതിനാല്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കഞ്ചാവ് കോടതിയില്‍ ഹാജരാക്കി.