ലഹരിവിരുദ്ധ ബോധവത്കരണം
1544130
Monday, April 21, 2025 5:04 AM IST
മൂവാറ്റുപുഴ: രണ്ടാർ ഇഎംഎസ് സ്മാരക വായനശാലയുടേയും എഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ ക്യാന്പയിൻ കേരള കണ്‍സ്യൂമർ ഫെഡ് ആക്ടിംഗ് ചെയർമാൻ പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ട് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. മൂവാറ്റുപുഴ റേഞ്ച് എക്സൈസ് റോയി എം. ജേക്കബ് ലഹരിവിരുദ്ധ സന്ദേശം നൽകി.
മൂവാറ്റുപുഴ: എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കാന്പയിൻ ആരംഭിച്ചു. ലഹരിയുടെ പിടിയിൽ നിന്ന് വിദ്യാർഥി സമൂഹത്തെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരു മാസം നീണ്ടുനിൽക്കുന്ന കാന്പയിനനാണ് തുടക്കമായത്.