പെരുന്പാവൂരിൽ റോഡരികിൽ കഞ്ചാവ് ചെടി
1544129
Monday, April 21, 2025 5:04 AM IST
പെരുമ്പാവൂർ : പെരുന്പാവൂരിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. ചെമ്പറക്കി നടക്കാവ് റോഡരികിൽ 67സെന്റീമീറ്റർ ഉയരത്തോട് കൂടിയ കഞ്ചാവ് ചെടിയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇത്രയും പൊക്കത്തിൽ വളർന്നിട്ടും ചെടി നാട്ടുകാരുടെ കണ്ണിൽ പെട്ടിരുന്നില്ല.
നേരത്തയും നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനക്കാർ കൂടുതലായി തന്പടിക്കുന്ന പെരുന്പാവൂരിൽ മയക്കു മരുന്നു പയോഗം വർധി ക്കുന്നതായി റിപ്പോർട്ട്.