താലൂക്ക് നായർ മഹാസമ്മേളനം
1544128
Monday, April 21, 2025 5:04 AM IST
തൃപ്പൂണിത്തുറ: കൊച്ചി- കണയന്നൂർ താലൂക്ക് നായർ മഹാസമ്മേളനവും സപ്തതി ആഘോഷവും പുതിയകാവ് ക്ഷേത്ര മൈതാനത്തിൽ എൻഎസ്എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറ എൻഎസ്എസ് ആസ്ഥാനത്ത് സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമ സമർപ്പണം യൂണിയൻ പ്രസിഡന്റ് എൻ.സി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ചട്ടമ്പിസ്വാമി സ്മാരക ആദ്ധ്യാത്മിക ഗ്രന്ഥശാലയുടെ ഉദ്ഘാടനം കരയോഗം രജിസ്ട്രാർ വി.വി. ശശിധരൻ നിർവഹിച്ചു.
കരയോഗാംഗങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം എം. സംഗീത് കുമാർ നിർവഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.