പെരുന്പാവൂരിൽ പാറമടയിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി
1544127
Monday, April 21, 2025 5:00 AM IST
പെരുമ്പാവൂർ: പ്രവർത്തനം നിലച്ച പാറമടയിൽ നിന്നും ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. അശമന്നൂർ മണ്ണൂർമോളത്ത് പ്രവർത്തനം നിലച്ച പാറമടയിലാണ് സംഭവം. മീൻ പിടിക്കാനെത്തിയവർക്കാണ് വലയെറിഞ്ഞപ്പോൾ ജലാറ്റിൻ സ്റ്റിക്കുകൾ കിട്ടിയത്.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. പാറക്കുളത്തിൽ തള്ളിയ നിലയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. വലിയ ചാക്കിലായാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഏകദേശം നൂറിലധികം ജലാറ്റിൻസ്റ്റിക്കുകൾ ഉണ്ടെന്നാണ് വിവരം.
തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു.