കുട്ടിക്കൂട്ടത്തെ അനുമോദിച്ചു
1544126
Monday, April 21, 2025 5:00 AM IST
കൂത്താട്ടുകുളം: പഠനോത്സവത്തിലൂടെ സ്കൂളിന്റെ മികവറിയിച്ച കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ പ്രീ പ്രൈമറി കുട്ടിക്കൂട്ടത്തെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രധാനാധ്യാപിക ടി.വി. മായ കുട്ടികൾക്ക് പുരസ്കാരം നൽകി.
പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ.പി. രേഖ, മഞ്ജുമോൾ മാത്യു എന്നിവർ പ്രസംഗിച്ചു. സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ പ്രീ പ്രൈമറിയായി തെരഞ്ഞെടുത്തിരുന്നു.
സർക്കാർ അനുവദിച്ച 15 ലക്ഷം ഉപയോഗിച്ച് മനോഹരമായ പാർക്കും, ജൈവ വൈവിധ്യ ഉദ്യാനവും, ശലഭ ഉദ്യാനവും, ഔഷധത്തോട്ടവും, സ്മാർട്ട് ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്.