മതസൗഹൃദ സംഗമവും ഉയിര്‍പ്പ് പ്രാതലും
1544125
Monday, April 21, 2025 5:00 AM IST
കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ മതസൗഹൃദ സംഗമവും ഉയിര്‍പ്പ് പ്രാതലും സംഘടിപ്പിച്ചു. യോഗി ശ്രീ ഓം ശക്തി ദക്ഷിണാമൂര്‍ത്തി സന്ദേശം നല്കി. പ്രഫ.എം.കെ.സാനു അനുഗ്രഹപ്രഭാഷണം നടത്തി. സിഎംഐ സഭ സാമൂഹ്യ സേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ.ബിജു വടക്കേല്‍ അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ.സാനു, ടി.ജെ.വിനോദ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ഈസ്റ്റര്‍ മുട്ട പൊട്ടിച്ചുകൊണ്ട് ഉയിര്‍പ്പ് പ്രാതലിന് തുടക്കം കുറിച്ചു.
കെ.വി.തോമസ്, ഡൊമിനിക് പ്രസന്റേഷന്, ജോണ്‍ ഫെര്‍ണാണ്ടസ്, ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്, ജമാല്‍ പാനായിക്കുളം ഇമാം, സൗമിനി ജയിന്, പത്മജ എസ്. മേനോന്, പി. രാമചന്ദ്രന്, കെ.വി. പി. കൃഷ്ണകുമാര്‍, ഫാ. അനില്‍ ഫിലിപ്പ്, ആര്. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.