ഉദയംപേരൂർ: മണകുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്കിൻ്റെ ഗൃഹോപകരണ വായ്പ പദ്ധതിക്ക് തുടക്കമായി. ബാങ്ക് അംഗം ദിവ്യാ സുനിൽകുമാറിന് ലാപ്ടോപ്പ് കൈമാറി പ്രസിഡൻ്റ് കെ.ആർ.ബൈജു പദ്ധതി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി സിന്ധു ബാലകൃഷ്ണൻ, ഡയറക്ടർ ബോർഡംഗങ്ങളായ സി.ജി.പ്രകാശൻ, കെ.വി.മുകുന്ദൻ, ഇ.എം.രവീന്ദ്രൻ, പി.കെ.കമലൻ തുടങ്ങിയവർ പ്രസംഗിച്ചു.