കുന്നുശേരിയിൽ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി
1544120
Monday, April 21, 2025 5:00 AM IST
നെടുമ്പാശേരി: ഡിവൈഎഫ്ഐ അത്താണി വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഏഴുനാൾ നീണ്ടുനിൽക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി.
കുന്നുശേരി ക്യാപ്റ്റൻസി ഗ്രൗണ്ടിൽ ടൂർണമെന്റ് നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് ഏ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ആർ. സുരേഷ് അധ്യക്ഷനായി. പി.കെ. അജി, പി.ജെ. അനസ്, പി.വി. ദിദേഷ് കുമാർ എന്നിവർ സംസാരിച്ചു.
ടൂർണമെന്റിന്റെ ഭാഗമായി കലാസന്ധ്യയും, കൈകൊട്ടിക്കളിയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.