കാൽനടക്കാർക്ക് ഭീഷണിയായി ചരിഞ്ഞ വൈദ്യുതി പോസ്റ്റ്
1544119
Monday, April 21, 2025 5:00 AM IST
ആലുവ: റെയിൽവേ സ്റ്റേഷൻ റോഡിലെ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ നിലയിൽ. പൊതുമരാമത്ത് വകുപ്പിന്റെ കാന നവീകരണം കഴിഞ്ഞതോടെ നടപ്പാതയിലൂടെ നടക്കുന്നവരുടെ തല പോസ്റ്റിൽ ഇടിക്കുന്നതായും പരാതിയുണ്ട്.
റെയിൽവേ റോഡിലെ ബൂട്ട്സ് ബസാർ കടയോട് ചേർന്നുള്ള വൈദ്യുതി പോസ്റ്റാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്. ഏതാനും വ്യാപാരികൾ കെഎസ്ഇബിയെ വിവരം അറിയിച്ചിട്ടുണ്ട്.