ഈസ്റ്റര്‍ ദിനത്തിലും മുനമ്പത്ത് സമരാവേശം
1544114
Monday, April 21, 2025 4:09 AM IST
കൊച്ചി: ഈസ്റ്റര്‍ ദിനത്തിലും സമരാവേശം ചോരാതെ മുനന്പം. മുനമ്പം ഭൂസമരം ഇന്ന് 191ാം ദിനത്തിലേക്ക് കടന്നു. സമരത്തിന്റെ 190-ാം ദിനത്തില്‍ വേളാങ്കണ്ണി മാതാ പള്ളി ഇടവക വികാരിയും ഭൂസംരക്ഷണസമിതി രക്ഷാധികാരിയുമായ ഫാ. ആന്റണി സേവിയര്‍ തറയില്‍,
ഫാ. ആന്റണി തോമസ് പോളക്കാട്ട്, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി, എസ്എന്‍ഡിപി ശാസ്ത്രി സ്മാരക കുടുംബ യൂണിറ്റ് കണ്‍വീനര്‍ ശ്രീദേവി പ്രദീപ്, ജോയിന്റ് കണ്‍വീനര്‍ ഗിരിജാമണി തുടങ്ങി നിരവധി പേര് നിരാഹാര സമരത്തില്‍ പങ്കെടുത്തു.