ക്ഷേത്രത്തിൽ കാണാതായ യുവാവിനെ കണ്ടെത്തി
1544112
Monday, April 21, 2025 4:09 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ നിന്ന് ഒരാഴ്ച മുൻപ് കാണാതായ യുവാവിനെ കൂനമ്മാവിൽ നിന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തമിഴ്നാട് സ്വദേശിയായ കൈലേഷ് കുമാറി(23)നെ കഴിഞ്ഞ 14നാണ് കാണാതായത്.
മാനസിക പ്രശ്നമുള്ള യുവാവുമായി ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയതായിരുന്നു കുടുംബം. കൂടെയുള്ളവർ നെയ്യ് വാങ്ങാൻ പോയ സമയത്താണ് യുവാവിനെ കാണാതാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യുവാവ് നടന്ന് കൂനമ്മാവ് ഇവാഞ്ചലാശ്രമത്തിൽ എത്തിയത്. തുടർന്ന് അധികൃതർ പോലീസിൽ വിവരം അറിയിച്ചു.
ചോറ്റാനിക്കര പോലീസ് യുവാവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം വീട്ടുകാരോടൊപ്പം വിട്ടയച്ചു.