വൃക്ക രോഗികളുടെ സംഗമം നടത്തി
1543804
Sunday, April 20, 2025 4:12 AM IST
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ വൃക്ക രോഗികളുടെ സംഗമവും ഡയലൈസർ വിതരണവും നടത്തി. നഗരസഭാ അധ്യക്ഷൻ പി.പി എൽദോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൾസലാം അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ജോസ് കുര്യാക്കോസ്, നിസ അഷറഫ്, നഗരസഭാംഗങ്ങളായ ജോളി മണ്ണൂർ, നെജില ഷാജി, അമൽ ബാബു, സെബി കെ. സണ്ണി, ഡോ. മീന, ഡോ. ജോസഫ് ചാക്കോ, ഡോ. ജെല്ലി ജോർജ്, സാബു ജോർജ് (റെഡ് ക്രോസ്) എന്നിവർ പ്രസംഗിച്ചു.
ആശാവർക്കർമാർ, പാലിയേറ്റീവ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൾ സലാമിന്റെ ഓണറേറിയം ഉപയോഗിച്ചാണ് വൃക്ക രോഗികൾക്ക് ഡയലൈസറുകൾ വാങ്ങി നൽകിയത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത 20 പേർക്കാണ് ആദ്യഘട്ടത്തിൽ ഡയലൈസർ വിതരണം ചെയ്തത്.