ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
1543802
Sunday, April 20, 2025 4:09 AM IST
കോതമംഗലം: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി, ജവാൻ എക്സ് സർവീസ്മെൻ മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം മലയിൻകീഴ് വിമുക്തഭട ഭവനിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും നടത്തി.
മൂവാറ്റുപുഴ പോലീസ് ട്രാഫിക് യൂണിറ്റ് സ്റ്റേഷൻ ഓഫീസർ കെ.പി. സിദ്ദീഖ് ക്ലാസ് നയിച്ചു. രക്ഷാധികാരി എ.ടി. ജോർജ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.കെ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു.
സമ്മേളന ശേഷം വിമുക്തഭട ഭവന് മുന്നിൽ പ്ലാക്കാർഡുകളും പിടിച്ച് വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സെക്രട്ടറി എം.എം. മീരാൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ടി. ചന്ദ്രസേനൻ,
കുട്ടന്പുഴ പഞ്ചായത്തംഗം ജോഷി പൊട്ടക്കൽ, പി.എം. നസീർ, ജോസ് വർഗീസ്, സിബിച്ചൻ സി. കല്ലട, ആർ. സജി, എം.കെ. നൗഫൽ, ഫാമിലി അസോസിയേഷൻ പ്രസിഡന്റ് ശ്രീജ ദിവാകരൻ, ഗ്രേസി ഷിബു, പ്രേമസുധ ശ്രീമതി, തുളസി വാസു എന്നിവർ നേതൃത്വം നൽകി.