ദുഃഖവെള്ളി ആചരിച്ചു
1543797
Sunday, April 20, 2025 4:09 AM IST
കോതമംഗലം: കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ പ്രാർഥനാ നിറവിൽ ദുഖവെള്ളി ആചരണം നടത്തി. കത്തീഡ്രലിലെ പ്രധാന പീഡാനുഭവ ചടങ്ങുകളിലൊന്നായ നഗരംചറ്റി നടത്തിയ പരിഹാര പ്രദഷിണം ഭക്തനിർഭരമായി.
കോതമംഗലം ടൗണ്‍ ചുറ്റിയുള്ള കുരിശിന്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുകൊണ്ടു. ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ നേതൃത്വം നൽകി.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ പുലർച്ചെ മൂന്നിന് ആരംഭിക്കുന്ന ഉയർപ്പിന്റെ തിരുകർമങ്ങൾക്ക് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും.
കോലഞ്ചേരി: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ദുഃഖവെള്ളിയാഴ്ച കോലഞ്ചേരി ക്യൂൻ മേരീസ് കത്തോലിക്കാ പള്ളിയിൽ പീഡാനുഭവ ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു. വികാരി ഫാ. പോൾ വി. മാടൻ സഹ കാർമികത്വം വഹിച്ചു.
രാവിലെ 6.30 ഓടെ പള്ളിയിൽ തിരുകർമങ്ങൾക്ക് തുടക്കമായി. പീഡാനുഭവ ശുശ്രൂഷകൾക്കും വചനപ്രഘോഷണത്തിനും കുരിശിന്റെ വഴിക്കും ശേഷം കോലഞ്ചേരി ടൗണിലേക്ക് നഗരി കാണിക്കൽ പരിഹാര പ്രദക്ഷിണവും നടന്നു.
കൂത്താട്ടുകുളം: കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വികാരി ഫാ. ജെയിംസ് കുടിലിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മരോട്ടിക്കൽ, ദേവമാത ചാപ്ലിൻ ഫാ. കുര്യാക്കോസ് നരുതൂക്കിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനകളും, പീഡാനുഭവ ചരിത്രവായനയും, കുരിശിന്റെ വഴിയും നടന്നു.
ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളി ആചരണത്തിന് വികാരി ഫാ. ജോസഫ് ഇടുത്തുംപറന്പിൽ, സഹവികാരി ഫാ. ജോസഫ് ആലാനിക്കൽ, ഫാ. ജെയിംസ് മംഗലത്ത്, ഫാ. ജോർജ് വടയാറ്റുകുഴി എന്നിവർ നേതൃത്വം നൽകി.
വടകര സെന്റ് ജോണ്‍സ് കത്തോലിക്ക ദേവാലയത്തിൽ ദുഃഖവെള്ളി ആചരണത്തിന് വികാരി ഫാ. ജോണ്‍ പുതിയാമറ്റം, സഹവികാരി ഫാ. മാത്യു പനങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.