ബാലികയോട് ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
1543795
Sunday, April 20, 2025 4:09 AM IST
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്കു താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ വീട്ടിൽ സിദ്ധിഖ് (സിദ്ധിക്കുട്ടി-33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാളെ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
സിഐ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എഎസ്ഐ അബ്ദുൾ മനാഫ്, സിപിഒ മാരായ എം.എച്ച്. ഷഫീക്ക്, എ.കെ.നജ്മി, ഷഹാന സലീം എന്നിവരുമുണ്ടായിരുന്നു.