നെടുന്പാശേരിയിൽ പിക്കപ്പിൽ ലോറി ഇടിച്ചു
1543794
Sunday, April 20, 2025 4:09 AM IST
നെടുമ്പാശേരി: റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ അമിതവേഗത്തിൽ എത്തിയ ലോറി ഇടിച്ചു മറിഞ്ഞു. ദേശീയ പാതയിൽ അങ്കമാലി -ആലുവ റൂട്ടിൽ നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ പള്ളിക്ക് സമീപം ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നിൽ ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് റോഡിൽ വട്ടം മറിഞ്ഞു. പാലക്കാട് നിന്നും എറണാകുളത്തേക്ക് ജിപ്സം ബോർഡ് ആയി പോവുകയായിരുന്നു പിക്കപ്പ് ഡ്രൈവർ പുറത്ത് നിന്നിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ നെടുമ്പാശേരി പോലീസ് ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.