അഞ്ചു കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
1543779
Sunday, April 20, 2025 3:58 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച അഞ്ചു കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി ദുര്യോധന മാലിക് (30), മരട് കൊട്ടാരത്തില്‍ സച്ചിന് കെ. ബിനു(24) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 5.150 കിലോ കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ സച്ചിന് നഗരം കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്.
സച്ചിന് ഓര്‍ഡര്‍ ചെയ്ത പ്രകാരം ദുര്യോധന മാലിക് ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവ് സച്ചിന് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.