ജര്‍മന്‍ ഫിലിം ഫെസ്റ്റിവല്‍ കൊച്ചിയില്‍
1543778
Sunday, April 20, 2025 3:58 AM IST
കൊച്ചി: ജര്‍മന്‍ സാംസ്ക്കാരിക വേദിയായ ഗൊയ്ഥെ സെന്‍ട്രവും കൊച്ചിന് ഫിലിം സൊസൈറ്റി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയും സംയുക്തമായി സംഘടിപ്പിക്കുന്ന ജര്‍മന്‍ ഫിലിം ഫെസ്റ്റിവല്‍ 22, 23 തീയതികളില്‍ കൊച്ചിയില്‍ നടക്കും.
ചാവറ പബ്ലിക് ലൈബ്രറി ഹാളിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആകെ അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഉദ്ഘാടന ദിവസമായ 22ന് ഉച്ചകഴിഞ്ഞ് 2.30ന് നാഹ്സ്കസ്, വൈകീട്ട് 4.30 അലെ റെഡെന്‍ ഉബര്സ് വെറ്റര്‍, 6.30ന് ഐവി വീ ഐവി എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 23ന് ഉച്ചകഴിഞ്ഞ് 3.30ന് ലെ പ്രിന്‍സ്, വൈകീട്ട് ആറിന് തൗബാബ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.