കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ 46 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ല്‍ ര​ണ്ടു സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ടി​യി​ലായി. പെ​രി​ങ്ങാ​ല സ്വ​ദേ​ശി​യും അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റു​മാ​യ ശ്രീ​ദേ​വ് (35), ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും കോ​സ്റ്റ്യൂ​മ​റു​മാ​യ മു​ഹ​മ്മ​ദ് റാ​ഫി (37) എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി സി​ഐ കെ.​എ. ഷി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു സം​ഭ​വം. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് വാ​ട്‌​സ്ആ​പ്പി​ലൂ​ടെ ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ത്താ​യി​രു​ന്നു ത​ട്ടി​പ്പ്. ലി​ങ്കു​വ​ഴി ലോ​ഗി​ന്‍ ചെ​യ്ത ശേ​ഷം പ​ണം നി​ക്ഷേ​പി​ച്ച് റേ​റ്റിം​ഗ് ന​ല്‍​കി​യാ​ല്‍ കൂ​ടു​ത​ല്‍ ലാ​ഭം ന​ല്‍​കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

പ​ല ത​വ​ണ​ക​ളാ​യി 46 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട യു​വാ​വ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ത​ട്ടിയെടുത്ത പ​ണം മു​ഹ​മ്മ​ദ് റാ​ഫി ശ്രീ​ദേ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യും, ശ്രീ​ദേ​വ് മ​റ്റൊ​രാ​ള്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.