ലഹരിക്കെതിരേ ഫുട്ബോൾ ആവേശവുമായി ടു സ്റ്റാർ ക്ലബ്
1543774
Sunday, April 20, 2025 3:58 AM IST
വെള്ളാരപ്പിള്ളി: വെള്ളാരപ്പള്ളി ടു സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ "കിക്ക്ഔട്ട് ഡ്രഗ്സ് കിക്കോഫ് ലൈഫ്" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പതിനഞ്ചാമത് അഖിലകേരള സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ഫുട്ബോൾ ടൂർണമെന്റ് നാളെ മുതൽ 28 വരെ നടക്കും.
രണ്ട് വിഭാഗങ്ങളിലായാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. അണ്ടർ 15 വിഭാഗത്തിൽ നടക്കുന്ന ടൂർണമെന്റ് വൈകിട്ട് ഏഴിനും തുടർന്ന് പ്രധാന മത്സരങ്ങളും നടക്കും. ജില്ലയിലെ പ്രമുഖ ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
21ന് വൈകിട്ട് 7.30ന് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റും ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ അഡ്വ. പി.വി. ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ഐഡിയ സ്റ്റാർ സിംഗർ ജൂണിയർ ഫെയിം കുമാരി സൈറ റോബിൻ മുഖ്യാതിഥിയായി പങ്കെടുക്കും.