മലയാറ്റൂരിൽ നേർച്ചസദ്യ വിതരണം
1543773
Sunday, April 20, 2025 3:58 AM IST
കാലടി: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മലയാറ്റൂർ അടിവാരത്തിൽ നേർച്ചസദ്യ വിതരണം ചെയ്തു. കടപ്പാറ പള്ളി വികാരി ഫാ. പോൾ പടയാട്ടിൽ ആശിർവാദ കർമം നിർവഹിച്ചു.
ബോബി ചെമ്മണ്ണൂർ, പിആർഒ ജോജി, റീജണൽ മാനേജർ ജോപ്പോൾ, പി.പി. സന്തോഷ്, സുജിത് ചന്ദ്രൻ, മാർട്ടിൻ കൊളക്കാട്ടുശ്ശേരി, അഭിജിത്ത്, ജിസ്മോൻ എന്നിവർ നേതൃത്വം നൽകി.
പ്രഭാഷണം 23ന്
കൊച്ചി: ലോകപുസ്തകദിനമായ 23ന് കുര്യന് ടവേഴ്സിലെ പ്രണത ബുക്സിലെ എഴുത്താള്ക്കൂട്ടത്തില് പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിക്കും. വൈകിട്ട് 5.30ന് തിരക്കഥാകൃത്ത് ജയറാം സ്വാമി ‘നോവലും സിനിമയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ചര്‍ച്ചയും ഉണ്ടാവും.