ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ലിസി ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന്
1543772
Sunday, April 20, 2025 3:58 AM IST
കൊച്ചി: ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടയുള്ള ബസുകള്‍ക്ക് എറണാകുളം ലിസി ആശുപത്രി ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷന് ചെയര്മാന് ഡോ. എം.പി. ജോര്‍ജ്, വക്താവ് ഷൈബി പാപ്പച്ചന് എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
തൃശൂര്‍, ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ നിശ്ചിത ശതമാനം യാത്രക്കാരും ലിസി ആശുപത്രിയിലേക്ക് വരുന്നവരാണ്. എന്നാല്‍ ഇവിടെ സ്റ്റോപ്പ് ഇല്ലാത്തത് മൂലം പ്രായമാവര്‍ ഉള്‍പ്പെടെ ഏറെ കഷ്ടപ്പെടുന്നു.
ഇവിടേക്ക് വരുന്ന യാത്രക്കാര്‍ ഇപ്പോള്‍ കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി അവിടെ നിന്ന് ഓട്ടോ വിളിച്ചാണ് ആശുപത്രിയിൽ എത്തുന്നത്. രോഗികളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കി ലിസി ആശുപത്രി ജംഗ്ഷനില്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ് അധികാരികൾ നടപടി സ്വീകരിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷന് ആവശ്യപ്പെട്ടു.