എം. ഹേമലത എറണാകുളം റൂറൽ പോലീസ് മേധാവി
1543766
Sunday, April 20, 2025 3:50 AM IST
ആലുവ: എറണാകുളം റൂറൽ പോലീസ് മേധാവിയായി എം. ഹേമലത നിയമിതയായി. നിലവിലെ എസ്പിയായ ഡോ. വൈഭവ് സക്സേസേന ഡൽഹി എൻഐഎയിലേക്ക് പോകുന്ന ഒഴിവിലേക്കാണ് ഹേമലതയുടെ നിയമനം.
തമിഴ്നാട് ഈറോഡ് സ്വദേശിനിയായ ഹേമലത എറണാകുളം റൂറൽ എസ്പിയായിരുന്ന കാർത്തിക്കിന്റെ ഭാര്യയാണ്. നിലവിൽ റാപ്പിഡ് റെസ്പോൺസ്, റെസ്ക്യൂ ഫോഴ്സ് കമാൻഡന്റ് ആയി പ്രവർത്തിച്ചു വരികയാണ്.
ഇതിനുമുമ്പ് കണ്ണൂർ എസ്പിയായി പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ 629-ാം റാങ്കോടെയാണ് ഐപിഎസ് നേടിയത്. ഹിമാചൽ കേഡറിൽ നിന്ന് പിന്നീട് കേരള കേഡറിലെത്തി.